പരിസ്ഥിതി വാരാചരണം

എരുമപ്പെട്ടി: പരിസ്ഥിതി വാരാചരണത്തി​െൻറ ഭാഗമായി പഞ്ചായത്ത് 18ാം വാർഡ് കുടുംബശ്രീയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും നേതൃത്വത്തിൽ ശുചീകരണം തുടങ്ങി. വൃക്ഷത്തൈ വിതരണം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം ഷീബ രാജേഷ് അധ്യക്ഷത വഹിച്ചു. എ.ഡി.എസ് പ്രസിഡൻറ് ജാനകി ദാസൻ, അംഗങ്ങളായ രാധ മോഹനൻ, ഉഷ മണികണ്ഠൻ, പത്മിനി പത്മനാഭൻ, രമണി ജയൻ. ഗീത രവി, കോമളം ശിവരാമൻ, അംഗൻവാടി അധ്യാപിക ഷീനി, രജിത എന്നിവർ സംസാരിച്ചു. പ്രഭാത ഭക്ഷണം എരുമപ്പെട്ടി: പഞ്ചായത്തി​െൻറ അധീനതയിലുള്ള വിദ്യാലയങ്ങളിൽ പ്രഭാത ഭക്ഷണ പരിപാടി തുടങ്ങി. എട്ട് ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. എരുമപ്പെട്ടിയിലേയും കുട്ടഞ്ചേരിയിലേയും അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പ്രയോജനം ലഭിക്കുക. പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രീതി സതീഷ്, ക്ഷേമകാര്യ ചെയർമാൻ എൻ.കെ. കബീർ, ബിനോജ്, എരുമപ്പെട്ടി ഗവ. എൽ.പി. സ്കൂൾ പ്രധാനാധ്യാപിക ബ്ലസി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.