ചാലക്കുടി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് മേലൂർ-വെട്ടുകടവ്, കല്ലുകുത്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻറ് ജോൺസ് സി.യു.പി സ്കൂൾ മേലൂരിൽ ലഹരിവിരുദ്ധ ബോധവത്കരണവും പഠനോപകരണവും ധനസഹായവും വിതരണം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.എ. സാബു അധ്യക്ഷത വഹിച്ചു. ചാലക്കുടി എക്സൈസ് ഇൻസ്‌പെക്ടർ പി.എ. ബിനുകുമാർ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. സ്കൂൾ പ്രധാനാധ്യാപിക വി.സി. ലാലി മുഖ്യ അതിഥിയായി. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വിജയ് തെക്കൻ, ജോസ്റ്റിൻ മേച്ചേരി, സ്റ്റെഫി വർഗീസ്, റോയ് പോൾ, റിബിൻ, അരുൺ പൗലോസ്, ജോബി, തിമോത്തി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.