കുമ്പസാരക്കൂട്ടിൽ കുഞ്ഞിനെ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ

വടക്കാഞ്ചേരി: എറണാകുളം ഇടപ്പള്ളി ദേവാലയത്തിലെ കുമ്പസാരക്കൂട്ടിൽ രണ്ട് ദിവസമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ചതിന് വടക്കാഞ്ചേരി പുല്ലാനിക്കാട് അങ്ങാടി സ്വദേശികളായ ദമ്പതികളെ പൊലീസ് പിടികൂടി. നീലങ്കാവിൽ വീട്ടിൽ ബിറ്റോ (32), ഭാര്യ പ്രബിത (28)എന്നിവരെയാണ് എളമക്കര പൊലീസ് ഇന്നലെ രാവിലെ എട്ടരയോടെ അറസ്റ്റ് ചെയ്തത്. പള്ളിയിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് ദമ്പതികളെ തിരിച്ചറിഞ്ഞത്. ബിറ്റോയെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് എളമക്കര സ്റ്റേഷനിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് ബിറ്റോയും കളമശേരി മെഡിക്കൽ കോളജിൽ പ്രസവചികിത്സയിൽ കഴിഞ്ഞ പ്രബിതയും നാല് മക്കളോടൊപ്പം ഇടപ്പള്ളി തീർഥാടന കേന്ദ്രത്തിലെത്തിയത്. തുടർന്ന് നവജാത ശിശുവിനെ കുമ്പസാരക്കൂട്ടിൽ ഉേപക്ഷിച്ച് മടങ്ങി. ഉപേക്ഷിക്കപ്പെട്ട പെൺകുട്ടി ഇടപ്പള്ളി എം.എ.ജെ ആശുപത്രിയിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണത്തിലാണ്. ഉപേക്ഷിച്ച കുട്ടിയെ കൂടാതെ ദമ്പതികൾക്ക് മറ്റ് മൂന്ന് ആൺമക്കൾ കൂടിയുണ്ട്. യുവതിയുടെ തുടർച്ചയായ പ്രസവത്തെത്തുടർന്ന് നാട്ടുകാരും കൂട്ടുകാരുമൊക്കെ ബിറ്റോയെ കളിയാക്കിയിരുന്നുവേത്ര. അതിനാൽ നാലാമത് ഗർഭിണിയായപ്പോൾ അത് നാട്ടുകാരിൽ നിന്ന് മറച്ചുവെക്കാൻ ശ്രമം നടന്നിരുന്നു. ഗ്യാസ് ആണെന്നായിരുന്നു അയൽക്കാരോടും നാട്ടുകാരോടും പറഞ്ഞത്. ധ്യനം കൂടാൻ പോകുന്നു എന്ന് പറഞ്ഞാണേത്ര, പ്രസവത്തിന് പോയത്. ബുധനാഴ്ചയാണ് പ്രബിത പെൺകുഞ്ഞിന് ജന്മം നൽകിയത്. അപ്പോൾ തന്നെ കുട്ടിയെ ഉപേക്ഷിക്കാൻ ദമ്പതികൾ തീരുമാനിച്ചു. വെള്ളിയാഴ്ച മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് പ്രബിതയുമായി ബിറ്റോ ഇടപ്പള്ളിയിലേക്ക് പോയി. വഴിപാട് നടത്താനുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്ര. ദമ്പതികളുടെ ചിത്രങ്ങൾ നവ മാധ്യമങ്ങളിലൂടെ വൈറലായതിനെ തുടർന്ന് അറസ്റ്റ് എളുപ്പമായി. എളമക്കര പൊലീസ് ശനിയാഴ്ച രാവിലെ വടക്കാഞ്ചേരിയിലെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.