ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ സർക്കാർ നീക്കം -ഹൈന്ദവ നേതൃസമ്മേളനം

തൃശൂർ: ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നതായി ഹൈന്ദവ സംഘടനകളുടെ േനതാക്കളുടെ സമ്മേളനം. ക്ഷേത്ര ഭൂമിയും സ്വത്തുക്കളും കൈയടക്കുകയും അന്യാധീനപ്പെടുത്തുകയും ചെയ്യുന്ന സർക്കാർ നടപടിയിൽ തൃശൂരിൽ ചേർന്ന നേതൃസമ്മേളനം പ്രതിഷേധിച്ചു. ക്ഷേത്രങ്ങളുടെ ഭരണചുമതലകളിൽനിന്ന് ഭക്തരെ അകറ്റിനിർത്തുന്ന പ്രവണത ഏറുകയാണെന്ന് സമ്മേളനം ആരോപിച്ചു. പല ക്ഷേത്രങ്ങളും ൈകയേറ്റഭീഷണിയിലാണെന്ന് സമ്മേളനം പ്രമേയത്തിൽ അഭിപ്രായെപ്പട്ടു. ഹൈന്ദവ ആരാധനാലയങ്ങളേയും വിശ്വാസങ്ങളേയും അപമാനിക്കുന്ന പ്രവണത വർധിച്ചുവരികയാണെന്ന് ഉത്കണ്ഠ രേഖപ്പെടുത്തിയ സേമ്മളനം ഹിന്ദുവിരുദ്ധ നിലപാടുകൾ തുടർന്നാൽ സർക്കാറിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് മുന്നറിയിപ്പ് നൽകി. പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷൻ പ്രഫ. പി.എം. ഗോപി അധ്യക്ഷത വഹിച്ചു. വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, സ്വാമി ശങ്കര സുന്ദരാനന്ദ സരസ്വതി, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, കേരള പുലയ മഹാസഭ അസി. സെക്രട്ടറി പി.കെ. സുബ്രൻ, വീരശൈവസഭ ജനറൽ സെക്രട്ടറി കെ.വി. ശിവൻ, അയ്യങ്കാളി സാംസ്കാരികസമിതി ജനറൽ സെക്രട്ടറി പി.കെ. ബാഹുലേയൻ, കുഡുംബി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുധീർ, സാംബവർ സൊസൈറ്റി സംസ്ഥാന സെക്രട്ടറി എം.കെ. വേണുഗോപാൽ, വിശ്വകർമസഭ ജനറൽ സെക്രട്ടറി ഡോ. ഇ.വി. മനോഹരൻ, അഴകത്ത് ശാസ്ത്രശർമൻ നമ്പൂതിരിപ്പാട്, കെ.ജി. അരവിന്ദാക്ഷൻ, കെ.പി. ബാലകൃഷ്ണപ്പണിക്കർ, വി.എച്ച്.പി സംസ്ഥാന പ്രസിഡൻറ് എസ്.ജെ.ആർ. കുമാർ, ആർ.എസ്.എസ് സഹപ്രാന്ത സംഘചാലക് കെ.കെ. ബലറാം, മലബാർ ക്ഷേത്രരക്ഷ സമിതി പ്രസിഡൻറ് സതീഷ് രാജ, വിജയൻ കാരുമാത്ര, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ആചാര്യ എം.കെ. കുഞ്ഞോൽ, വേണു.കെ.ജി. പിള്ള, പി. ശശികുമാർ, ഡോ.ശ്രീഗംഗ, ഈറോഡ് രാജൻ, തണ്ടൂർ സരസ്വതിയമ്മ അന്തർജനം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.