നവരത്​ന ഹൈപ്പർ മാർക്കറ്റിൽ റമദാൻ സെയിൽ

തൃശൂർ: വിലക്കുറവിനോടൊപ്പം സമ്മാനങ്ങളുടെ മഹോത്സവവുമായി നവരത്ന ഹൈപ്പർമാർക്കറ്റിൽ 'ഫെസ്റ്റിവ് സെയിൽ' തുടങ്ങി. ജൂൺ ഒന്ന് മുതൽ അഞ്ച് വരെ നടക്കുന്ന ആഘോഷ വിൽപനയിൽ മികച്ച ഡിസ്കൗണ്ടുകളും ഒാഫറുകളും വാഗ്ദാനം ചെയ്ത് 10,000ലേറെ നിത്യോപയോഗ ഉൽപന്നങ്ങളാണ് അണിനിരത്തുന്നത്. ഉന്നത ഗുണമേന്മയുള്ള ഉൽപന്നങ്ങൾ, വിപണിയിലെ ഏറ്റവും കുറഞ്ഞ വിലകളിൽ സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവരത്ന ഫെസ്റ്റിവ് സെയിൽ നടത്തുന്നത്. 500 രൂപയുടെ പർച്ചേസിന് ഷോപ്പ് ആൻഡ് വിൻ ഒാഫറിലൂടെ മൂന്ന് കാറുൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ നേടാൻ സുവർണാവസരവും ഒരുക്കിയിട്ടുണ്ട്. ഉൽപന്നങ്ങളിലെഴുതിയ പരമാവധി വിലയേക്കാളും ഏറ്റവും കുറഞ്ഞ വിലയിലും 50 ശതമാനം ഡിസ്കൗണ്ടോടെയും വിവിധ ഉൽപന്നങ്ങൾ സ്വന്തമാക്കാം. പച്ചക്കറികൾ, പഴവർഗങ്ങൾ, നിത്യോപയോഗ ഉൽപന്നങ്ങൾ, എഫ്.എം.സി.ജി, സ്മോൾ കിച്ചൺ അപ്ലയൻസസ്, കേക്കുകൾ തുടങ്ങിയവയുടെ വിപുല ശ്രേണിയാണ് നവരത്ന ഹൈപ്പർമാർക്കറ്റ് സമ്മാനിക്കുന്നത്. ഏറ്റവും പുതിയ ട്രെൻഡി വസ്ത്ര വിസ്മയങ്ങൾ ഏറ്റവും കുറഞ്ഞ വിലകളിൽ തെരഞ്ഞെടുക്കാനും അവസരമുണ്ട്. പ്രമുഖ ബ്രാൻഡ് ഉൾപ്പെടെ ഫുട്വെയറുകൾ, ലേഡീസ് ബാഗുകൾ എന്നിവയുടെ ശേഖരവും മറ്റൊരു സവിശേഷതയാണ്. ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മൂന്നുപീടിക, അന്നമനട, അഷ്ടമിച്ചിറ, കൊെമ്പാടിഞ്ഞാമാക്കൽ, മാള, അങ്കമാലി എന്നീ ഷോറൂമുകളിൽ ആനുകൂല്യങ്ങൾ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.