കുടുംബ സംഗമവും ഇഫ്താർ വിരുന്നും

മന്ദലാംകുന്ന്: അല്ലാമ ഇഖ്ബാൽ സ്മാരക ഫാമിലി ക്ലബി​െൻറ നേതൃത്വത്തിൽ ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ.കെ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡൻറ് എ.എം. അലാവുദ്ദീൻ, ഖതീബ് അബ്ദുൽ ഗഫൂർ ഫൈസി, പുന്നയൂർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. സുരേഷ് എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് അംഗം ടി.എ. അയിഷ, ചാവക്കാട് താഹസിൽദാർ കെ. പ്രേംചന്ദ്, ഡെപ്യൂട്ടി തഹസിൽദാർ കെ.എസ്. അനിൽ കുമാർ, സന്തോഷ് ദേശമംഗലം, ലിജോ പനക്കൽ, വി. സലാം, പി.എ. ഷാഹുൽ ഹമീദ്, കെ.എം. ഹല്ലാജ്, വി.എ. അബൂബക്കർ, പി.എം. ഫസലുദ്ദീൻ, എ.കെ. ഹനീഫ, ടി.എം. ജിൻഷാദ്, പി.എം. കബീർ, പി.എസ്. മനാഫ്, കെ.ബി. ബാദുഷ എന്നിവർ പങ്കെടുത്തു. അസീസ് മന്ദലാംകുന്ന് സ്വാഗതവും പി.എ. നസീർ നന്ദിയും പറഞ്ഞു. 'പൊലീസ് ഗുണ്ടാശൈലി സ്വീകരിക്കുന്നത് അവസാനിപ്പിക്കണം' ചാവക്കാട് : കേരളത്തിലെ പൊലീസ് ക്രിമിനൽ സ്വഭാവമുള്ള ഗുണ്ടകളാകുന്നതും നാട്ടിലെ ഗുണ്ടകൾ സദാചാര പൊലീസ് ചമയുന്നതും അവസാനിപ്പിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ ആവശ്യപ്പെട്ടു. 'പൊലീസ് ഗുണ്ടാ സി.പി.എം കൂട്ടുകെട്ടിനെതിരെ' മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയ​െൻറ നേതൃത്വത്തിൽ പൊലീസിനെ ചുവപ്പുവത്കരിക്കാൻ ശ്രമം നടത്തുമ്പോൾ മറ്റൊരു ഭാഗത്ത് പൊലീസ് മേധാവികൾ കാവിവത്കരണത്തിനുള്ള ശ്രമത്തിലാണ്. ഇതി​െൻറ ഭാഗമായി കേരളത്തിൽ ദലിത്, മുസ്‌ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടാകുന്നതെന്നും അഫ്സൽ ആരോപിച്ചു. നിയോജകമണ്ഡലം പ്രസിഡൻറ് വി.എം. മനാഫ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു മുൻ ജില്ല പ്രസിഡൻറ് ശോഭ സുബിൻ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ ടി.കെ. ഉസ്മാൻ എടയൂർ, നൗഷാദ് തെരുവത്ത്, അഷ്‌കർ കുഴിങ്ങര, വി.പി. മൻസൂർ അലി, എം.സി. ഗഫൂർ, മുഹമ്മദുണ്ണി മന്ദലാംകുന്ന്, ഫൈസൽ കാനാംപുള്ളി, നിഷാദ് മാളിയേക്കൽ, അസീസ് മന്ദലാംകുന്ന്, ഷാഫി എടക്കഴിയൂർ, മനാഫ് അണ്ടത്തോട്, പി.എച്ച്. തൗഫീഖ്, ടി.ആർ. ഇബ്രാഹിം, ഉസ്മാൻ അണ്ടത്തോട്, ഹനീഫ മാളിയേക്കൽ, റിയാസ് തെക്കഞ്ചേരി, സുജാവുദ്ദീൻ ഗുരുവായൂർ, ഷംനാദ് അണ്ടത്തോട് എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് സെക്രട്ടറി എ.വി. അലി സ്വാഗതവും ട്രഷറർ ഷജീർ പുന്ന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.