പഠനോപകരണ വിതരണം

പാവറട്ടി: മുല്ലശ്ശേരി സ​െൻറ് ജോസഫ്സ് എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ബ്ലോക്ക് സ​െൻറർ സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂനിയ​െൻറ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവം ഫാ. ആേൻറാ ഒല്ലൂക്കാരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.എഫ്. ലിജോ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ സെബി പ്രവേശനോത്സവ സന്ദേശം നൽകി. നവാഗതരായ നവമി ദിനേശ്, ഗ്യാൻ കൃഷ്ണ എന്നിവർ അക്ഷര ദീപം തെളിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മദർ സുപ്പീരിയർ സിസ്റ്റർ ലിസ് മേരി സ്കൂൾ ബാഗ് വിതരണം ചെയ്തു. പ്രമുഖ സാക്ഷരത പ്രവർത്തകനായ ടി.ടി. വർഗീസ് ഒന്നാം ക്ലാസുകാർക്ക് ആദ്യക്ഷരം കുറിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയെക്കുറിച്ച് രക്ഷിതാക്കൾക്ക് അദ്ദേഹം ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.