മതിലകം: സ്കൂൾ പ്രവേശനോത്സവ ഗാനത്തിന് നൃത്തച്ചുവട് പകർന്ന് കുഞ്ഞുങ്ങൾ. മതിലകം സെൻറ് മേരീസ് എൽ.പി സ്കൂളിലാണ് പ്രവേശനോത്സവ ഗാനത്തോടൊപ്പം കുരുന്നുകൾ ചുവടുവെച്ചത്. ചിത്രകാരനും ശിൽപിയുമായ മുഖ്യാതിഥി ഡാവിഞ്ചി സുരേഷ് നിമിഷങ്ങൾക്കകം വരച്ചിട്ട പ്രകൃതിയുടെ ചിത്രം നവാഗതർ കൗതുകത്തോടെയാണ് വീക്ഷിച്ചത്. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനിറോയ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നിഷാദ് അധ്യക്ഷത വഹിച്ചു. ലോക്കൽ മാേനജർ സി. റെനാറ്റ, പ്രധാനാധ്യാപിക സി. സവിത, അധ്യാപിക ടിൻറു എന്നിവർ സംസാരിച്ചു. മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസിലെ ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അജിത് അധ്യക്ഷത വഹിച്ചു. റോൾബോൾ സ്കേറ്റിങ്ങിൽ ലോക റെക്കോഡ് കരസ്ഥമാക്കിയ അനീറ്റ ഉണ്ണി, സാധികരാജ്, യു.എസ്.എസ് സ്കോളർഷിപ് കരസ്ഥമാക്കിയ വിദ്യാർഥികൾ, എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയവർ എന്നിവരെ ആദരിച്ചു. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടന്നു. ഫാ. ബെൻസി ചീനാൻ മുഖ്യപ്രഭാഷണം നടത്തി. മതിലകം േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, മാനേജർ സി. റെനാറ്റ, ബി.പി.ഒ ടി.എസ്. സജീവൻ, പ്രധാനാധ്യാപിക സി. ഡാനി എന്നിവർ സംസാരിച്ചു. മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മാേനജർ ഫാ. ജോഷി കല്ലറക്കൽ, പ്രധാനാധ്യാപകൻ മുജീബ്റഹ്മാൻ, വാർഡ് അംഗം ഹസീന, പി.ടി.എ പ്രസിഡൻറ് എം.എസ്. ദിലീപ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.