മേത്തല: ചന്ദനക്കുറിയുടെ പവിത്രതയും റമദാെൻറ വിശുദ്ധിയുമായൊരു നോമ്പുകാരൻ. നെറ്റിയിലെ ചന്ദനക്കുറി പോലെ ബാബുവിന് പവിത്രമാണ് റമദാൻ നോമ്പ്. മേത്തല വി.പി തുരുത്ത് തൂമാട്ട് കൊച്ചുശങ്കരെൻറ മകൻ ബാബുവിെൻറ (58) നോമ്പനുഭവത്തിന് 32 വയസ്സായി. 1986ൽ ബഹ്റൈനിൽ ജോലിക്കെത്തിയ ചെറുപ്പക്കാരന് നോമ്പ് പരിചിതമല്ലായിരുന്നു. കൂടെയുള്ള മുസ്ലിം സുഹൃത്തുക്കൾ നോമ്പനുഷ്ഠിക്കുന്ന സമയത്ത് വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ബാബുവിന് അത്ര സുഖകരമായി തോന്നിയില്ല. അതുവരെ ഭക്ഷണം കഴിക്കാത്ത ദിവസത്തെക്കുറിച്ച് ഓർക്കുക പോലും ചെയ്യാത്ത ബാബു അങ്ങനെ നോമ്പെടുത്ത് തുടങ്ങി. തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ തോന്നിയെങ്കിലും ഉപവാസം മനസ്സിനും ശരീരത്തിനും നൽകുന്ന ഉൻമേഷവും സന്തോഷവും തിരിച്ചറിഞ്ഞതോടെ റമദാനിൽ നോമ്പ് പതിവാക്കി. അസുഖം മൂലം അപൂർവമായി നോമ്പെടുക്കാൻ കഴിയാതെ വന്നതൊഴിച്ചാൽ പതിവിന് മുടക്കമുണ്ടായിട്ടില്ല. മൂന്ന് പതിറ്റാണ്ടിലധികം നീണ്ട പ്രവാസത്തിനൊടുവിൽ അഞ്ച് മാസം മുമ്പ് നാട്ടിൽ മടങ്ങിയെത്തിയ ബാബു ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ചേരമാൻ ജുമാമസ്ജിദിന് സമീപത്തെ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന ബാബു നോമ്പിെൻറ നിറവിലാണ്. റമദാൻ നോമ്പ് പ്രവാസ ജീവിതത്തിൽ നിന്നും തനിക്ക് ലഭിച്ച പുണ്യമാണെന്ന് ബാബു 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.