ചാലക്കുടി: ജൂണ്‍ 15ഓടെ ദേശീയപാതയില്‍ മുനിസിപ്പല്‍ ജങ്ഷനിലെ അടിപ്പാത നിര്‍മാണം ആരംഭിച്ചില്ലെങ്കില്‍ ചാലക്കുടിയിലെ നഗരസഭ അംഗങ്ങള്‍ പ്രതിപക്ഷ ഭരണപക്ഷ വ്യത്യാസമില്ലാതെ പ്രത്യക്ഷ സമരമാര്‍ഗത്തിലേക്ക് തിരിയുമെന്ന് കൗൺസിൽ യോഗം. പണികള്‍ മുടങ്ങിക്കിടക്കുന്നതും അത് സൃഷ്ടിക്കാവുന്ന അപകടങ്ങളെ കുറിച്ച് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നുമാണ് ഈ വിഷയം വ്യാഴാഴ്ചയിലെ യോഗത്തില്‍ ചര്‍ച്ചയായത്. അനധികൃത പാര്‍ക്കിങ് മൂലം ചാലക്കുടി നഗരത്തിലെ ഗതാഗതക്കുരുക്കിനെ ചൊല്ലിയും നഗരസഭ യോഗത്തില്‍ അംഗങ്ങള്‍ കക്ഷി വ്യത്യാസമില്ലാതെ പരാതി ഉന്നയിച്ചു. െറയില്‍വേ സ്റ്റേഷന്‍ റോഡില്‍ അനധികൃത പാര്‍ക്കിങ് വര്‍ധിച്ചു വരികയാണ്. നഗരത്തിലെ പല വ്യാപാരസ്ഥാപനങ്ങള്‍ക്കും സ്വന്തമായി പാര്‍ക്കിങ് ഏരിയ ഇല്ലാത്തതും ഉള്ള സ്ഥലങ്ങള്‍ അതിന് ഉപയോഗിക്കാത്തതും ചൂണ്ടിക്കാട്ടി. ഇതിനെല്ലാം പരിഹാരം കാണണമെന്ന് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യം ഉന്നയിച്ചു. നഗരസഭ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.