കടൽക്ഷോഭം തടയാൻ ജിയോ ട്യൂബ് സംവിധാനം പരീക്ഷിക്കുന്നു

കൊടുങ്ങല്ലൂർ: തീരപ്രദേശത്ത് കടലാക്രമണം തടയുന്നതിന് ജിയോ ട്യൂബ് സംവിധാനം പരീക്ഷിക്കുന്നു. തീരപ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ കടലാക്രമണത്തി​െൻറ പശ്ചാത്തലത്തിൽ റവന്യൂ, ഇറിഗേഷൻ, പൊതുഭരണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ഇ.ടി. ടൈസൺ എം.എൽ.എ തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് ജിയോ ട്യൂബ് സ്ഥാപിക്കാൻ തീരുമാനിച്ചത്. നിലവിൽ കടൽഭിത്തി നിർമാണത്തിന് നടപടി ക്രമങ്ങൾ നടന്നുവരുന്ന സ്ഥലങ്ങൾ ഒഴികെ എറിയാട് പഞ്ചായത്തിലെ 22, 23 വാർഡുകളിലാണ് ജിയോട്യൂബ് പരീക്ഷിക്കുന്നത്. ആലപ്പുഴ ചെല്ലാനത്ത് ഇൗ സംവിധാനം നടപ്പാക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരത്ത് എം.എൽ.എ യോടൊപ്പം ചർച്ചയിൽ പെങ്കടുത്ത ജില്ല പാഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ അറിയിച്ചു. ഇതിന് ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് ഫണ്ട് ലഭ്യമാക്കാനും ധാരണയായിട്ടുണ്ട്. കൂടാതെ നേരത്തേയെടുത്ത തീരുമാനമനുസരിച്ച് കടൽഭിത്തി തകർത്ത എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലായി 27 ലക്ഷം രൂപ ചെലവഴിച്ച് കരിങ്കൽ കെട്ടും നിർമിക്കും. കടൽ കരയിലേക്ക് കയറിയതിനെ തുടർന്ന് തോടുകളിലും റോഡിലും ഉണ്ടായിട്ടുള്ള മണൽ പഞ്ചായത്ത് നീക്കം ചെയ്യും. തുടർ പ്രവൃത്തികൾ ആലോചിക്കുവാൻ വെള്ളിയാഴ്ച നാലിന് ജില്ല കലക്ടർ ഉദ്യോഗസ്ഥരുടെയും സർവകക്ഷി നേതാക്കളുടേയും യോഗം വിളിക്കും. എന്താണ് ജിയോ ട്യൂബ് കടൽക്ഷോഭം നേരിടുന്നതിന് കരിങ്കൽ ഭിത്തിക്ക് സമാനമായി സ്ഥാപിക്കുന്ന സംവിധാനമാണ് ജിയോ ട്യൂബ്. നാല് മീറ്റർ വരെ നീളവും വ്യാസവുമുള്ള ട്യൂബിൽ ഉയർന്ന മർദത്തിൽ മണൽ അടിച്ച് കയറ്റിയാണ് ജിയോ ട്യൂബ് ഒരുക്കുന്നത്. ഇങ്ങനെയുള്ള ട്യൂബുകൾ തീരത്ത് നിരത്തി കടലാക്രമണം തടയുകയാണ് ലക്ഷ്യം. ജിയോ ട്യൂബ് മുഖേന കടൽബിത്തി പോലെയാണ് ഇത് സ്ഥാപിക്കുക. കടൽവെള്ളം അടിച്ചാലും മണലുമായി ചേർന്ന് ഇത് പാറപോലെ ഉറച്ചുനിൽക്കും. ചെല്ലാനം ഉൾപ്പെടെ കേരളത്തിൽ പലയിടത്തും ഇത് വിജയകരമായിട്ടുണ്ട്. മൂന്നുവർഷത്തേക്കെങ്കിലും ഇവ കേടുകൂടാതെ നിൽക്കും. കരിങ്കൽ ഉപയോഗിച്ച് ഭിത്തി കെട്ടാൻ ഓരോ വർഷവും ചെലവാക്കുന്ന തുക ഇതിനായി ഉപയോഗിക്കാം. കല്ലുകൾ ഒഴുകിപ്പോയി മത്സ്യബന്ധനത്തിന് തടസ്സമാകുന്നതും ഇതിലൂടെ പരിഹരിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.