എറിയാട്: അനുഗ്രഹ റസിഡൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ഡോക്ടറേറ്റ് നേടിയ ഷീബ നാസറിനെ ഇ.ടി. ടൈസൻ എം.എൽ.എ ആദരിച്ചു. പഞ്ചായത്തംഗം എ.കെ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കെ.കെ. സീതി അധ്യക്ഷത വഹിച്ചു. കെ.എ. അബ്ദുൽ റഷീദ്, നഫീസ അബ്ദുൽ കരീം എന്നിവർ അവാർഡ് വിതരണം നടത്തി. അബ്ദുസ്സലാം, കെ.കെ.അബ്ദു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.