പുകയില വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫിസി​െൻറ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളജി​െൻറ എന്‍.എസ്.എസുമായി സഹകരിച്ച് പുകയില വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. കെ.യു. അരുണന്‍ എം.എൽ.എ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനുകുമാര്‍, റേഞ്ച് ഇന്‍സ്‌പെക്ടര്‍ വിനോദ്, വി.എ. ഉമര്‍, ക്രൈസ്റ്റ് എന്‍.എസ്.എസ് പി.ഒ. അരുണ്‍ ബാലകൃഷ്ണന്‍, വിദ്യാര്‍ഥി പ്രതിനിധികളായ ആന്‍സന്‍ വിന്‍സ​െൻറ്, അഭിരാജ്, അനന്ത കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എന്‍.എസ്.എസ് വിദ്യാർഥികളുടെ തെരുവു നാടകം അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.