കരൂപ്പടന്ന: ഹരിത കേരളം പദ്ധതി പ്രകാരം ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്നതിനായി കോണത്തുകുന്നിൽ തയാറാക്കിയ വൃക്ഷ തൈകൾ വിതരണം തുടങ്ങി. സാമൂഹിക വനവത്കരണ വിഭാഗം ചാലക്കുടി റേഞ്ചിന് കീഴിലുള്ള കോണത്തുകുന്നിലെ നഴ്സറിയിലാണ് വൃക്ഷത്തൈകൾ തയാറാക്കിയിരിക്കുന്നത്. പ്രാദേശികമായി വൃക്ഷത്തൈകൾ തയാറാക്കണമെന്ന വനം വകുപ്പിെൻറ തീരുമാനപ്രകാരമാണിത്. മഹാഗണി, നീർമരുത്, സീതപ്പഴം, കണിക്കൊന്ന, പേര, ആത്ത, ആര്യവേപ്പ്, നെല്ലി, ഉങ്ങ്, കുടംപുളി എന്നീ ഇനങ്ങളിൽപെട്ട വൃക്ഷത്തൈകളാണ് ഉള്ളത്. ക്ലബുകൾ അടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങളിലും സ്കൂളുകളിലും വിതരണം ചെയ്യാനായി സൗജന്യമായാണ് ഇവിടെ നിന്നും തൈകൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.