മാള: നിർമാണം പൂർത്തിയാക്കാത്ത പുത്തൻചിറ കരിങ്ങോൾചിറ സ്ലൂയിസ് കം ബ്രിഡ്ജ് നാട്ടുകാർ പ്രതീകാത്മക ഉദ്ഘാടനം ചെയ്തു. അപകടകരമായ പഴയ പാലത്തിന് പകരം പുതിയ പാലത്തിലൂടെ ഗതാഗതം വഴിതിരിച്ചുവിട്ടു. തകർച്ചാഭീഷണിയിലായ പഴയ പാലത്തിലൂടെയാണ് ഗതാഗതം നടത്തിയിരുന്നത്. പത്ത് ലക്ഷം രൂപയിൽ താഴെയുള്ള നിർമാണ പ്രവൃത്തികളാണ് പാലത്തിെൻറ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് ബാക്കിയുള്ളത്. കരാറുകാരെൻറ കാലാവധി അവസാനിച്ചതിനാൽ പുതിയ ടെൻഡറിലൂടെ കരാറുകാരനെ കണ്ടെത്തണം. ഇത് പാലം നിർമാണം അനന്തമായി നീളാൻ കാരണമാകുമെന്ന് ആശങ്കയുണ്ട്. രണ്ടുകോടി രൂപയ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച സ്ലൂയിസ് കം ബ്രിഡ്ജിെൻറ സ്ലൂയിസ് സംവിധാനം ഒഴിവാക്കി നിർമിക്കുന്നതിന് പിന്നിൽ അഴിമതിയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. പാലത്തിെൻറ നിർമാണം സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. സ്ലൂയിസ് സംവിധാനമില്ലാതെ പാലം നിർമാണം പൂർത്തീകരിക്കാൻ അനുവദിക്കില്ലെന്നും അതിനുവേണ്ടി കോടതിയെ സമീപിക്കുമെന്നും നാട്ടുകാർ വ്യക്തമാക്കി. കരിങ്ങോൾചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ഉദ്ഘാടന ചടങ്ങിൽ പുത്തൻചിറ വികസനകാര്യ സ്ഥിരംകമ്മിറ്റി ചെയർമാൻ പി.എ. നിസാർ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ പ്രസിഡൻറ് സാലി സജീർ വൈസ് പ്രസിഡൻറ് സനാതനൻ മേനോൻ, രവീന്ദ്രൻ തെക്കേടത്ത്, അബ്ദുൽമജീദ്, വിജയൻ പിണ്ടാണി, സി.എം. റിയാസ്, അഷ്റഫ്, ശങ്കരൻകുട്ടിമേനോൻ, അൻസാർ, ശശി കൊമ്പത്തുകടവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.