ഇരിങ്ങാലക്കുട: നഗരസഭ കൗൺസിൽ ഹാളിൽ മുൻ ചെയർമാൻമാരുടെ ഫോട്ടോകൾ സ്ഥാപിക്കുന്നതിനെ പറ്റിയുള്ള അജണ്ടയിൽ ഭരണ പ്രതിപക്ഷ അംഗങ്ങളിൽ വ്യത്യസ്ത അഭിപ്രായം. മൺമറഞ്ഞ ചെയർമാൻമാരുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതിൽ ഏക അഭിപ്രായമാണെങ്കിലും ജീവിച്ചിരിക്കുന്ന മുൻ ചെയർമാൻമാരുടെ ചിത്രങ്ങൾ െവക്കുന്നതിനെ ചൊല്ലി ഇടതുപക്ഷത്തിൽ തന്നെ ഭിന്ന അഭിപ്രായമുണ്ടായി. ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വേണ്ടെന്ന അഭിപ്രായമാണ് സി.പി.എമ്മിന് എങ്കിൽ സി.പി.െഎക്ക് ഇവരുടെ ചിത്രങ്ങൾ വേണമെന്ന നിലപാടായിരുന്നു. ഗാന്ധിജിയുടെ ചിത്രങ്ങൾ പോലും കൗൺസിലിൽ െവക്കാൻ താൽപര്യം കാണിക്കാത്ത ഭരണസമിതിയാണ് ഇപ്പോൾ ഉള്ളതെന്ന് ഇടതുപക്ഷം വിമർശിച്ചു. അജണ്ടയായി വരുന്നതിനുമുമ്പ് ഫോട്ടോകൾ െവക്കാൻ ക്വട്ടേഷൻ ക്ഷണിച്ചതിനെ പ്രതിപക്ഷം വിമർശിച്ചു. ജീവിച്ചിരിക്കുന്ന ചെയർമാൻമാരുടെ ചിത്രങ്ങൾ വെക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഒടുവിൽ കൗൺസിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.