കുഴൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി കുഴൂർ യൂനിറ്റ് വാർഷികവും കുടുംബസംഗമവും ജന. സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് തോമസ് കവലക്കാട്ട് അധ്യക്ഷത വഹിച്ചു. കേരള വിഷൻ സാറ്റലൈറ്റ് ചാനൽ ചെയർമാൻ പ്രവീൺ മോഹൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്ക് പുരസ്കാരം നൽകി. സംസ്ഥാനത്തെ മികച്ച ആയുർവേദ ഡോക്ടർ പുരസ്കാരം നേടിയ ഡോ. റോസ്മേരി വിൽസൺ കണ്ടംകുളത്തിയെ ആദരിച്ചു. മണ്ഡലം കൺവീനർ കെ.ഐ. നജീബ്, സംസ്ഥാന കൗൺസിലർ കെ.ജെ. ശ്രീജിത്ത്, ലിൻസൺ പോൾ, ഫെബിൻ തെറ്റയിൽ, കെ.പി. ഫ്രാൻസിസ്, വിദ്യാധരൻ പനങ്ങാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.