തൃശൂർ: സംഗീത നാടക അക്കാദമി അവാർഡ് നേടിയ പ്രശസ്ത നർത്തകി കലാമണ്ഡലം ഹുസ്നാബാനുവിനെ തൃശൂർ പൗരാവലി ആദരിച്ചു. 'നാട്യാപർണം' എന്ന പേരിൽ കൗസ്തുഭം ഓഡിറ്റോറിയത്തിൽ ചേർന്ന ആദരസമ്മേളനം മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ക്ഷേമാവതി ഉപഹാരം സമർപ്പിച്ചു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ 'നാട്യരത്ന' കീർത്തിമുദ്ര സമർപ്പിച്ചു. സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ മംഗളപത്രം സമർപ്പിച്ചു. കനകചിലങ്ക സമർപ്പണവും പൊന്നാട അണിയിക്കലും നടന്നു. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം പത്മിനി എന്നിവരെ ഹുസ്നാബാനു വന്ദിച്ചു. ഡോ. ജോർജ് എസ്. പോൾ, വള്ളത്തോളിെൻറ മകൾ വാസന്തി മേനോൻ, പ്രഫ. എം. മാധവൻകുട്ടി, കൗൺസിലർ ജോൺ ഡാനിയേൽ, കലാമണ്ഡലം രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ഹുസ്നാബാനുവിെൻറ മകൾ ഷബാന ഷഫീഖുദ്ദീൻ, മരുമകൻ ഷഫീഖുദ്ദീൻ എന്നിവർ 'രാധാമാധവം' നൃത്താവിഷ്കാരം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.