തൃശൂർ കെ.എസ്​.ആർ.ടി.സിയുടെ മധ്യമേഖലക്ക്​ കീഴിൽ

തൃശൂർ: കെ.എസ്.ആർ.ടി.സിക്ക് എറണാകുളം കേന്ദ്രമായി മധ്യമേഖല ഒാഫിസായി. തൃശൂർ ഇതിനു കീഴിലാണ്. മധ്യമേഖലക്ക് എക്സിക്യൂട്ടിവ് ഡയറക്ടറും ഗതാഗത ഒാഫിസറുമുണ്ട്. വി.എം. താജുദ്ദീനാണ് എറണാകുളം മേഖലയുടെ ഗതാഗത ഒാഫിസർ. ആലപ്പുഴ, ഇടുക്കി, േകാട്ടയം ജില്ലകളും മധ്യമേഖലയുടെ കീഴിലാണ്. കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണ പാക്കേജി​െൻറ ഭാഗമായാണ് മൂന്ന് മേഖലയായി തിരിച്ചത്. തിരുവനന്തപുരം, കോഴിക്കോട് എന്നിവയാണ് മറ്റു മേഖല കേന്ദ്രങ്ങൾ. സർവിസുകൾ കൂടുതൽ കാര്യക്ഷമമാക്കുക, വരുമാന വർധനവുണ്ടാക്കുക എന്നിവയാണ് മേഖല തിരിച്ചതി​െൻറ ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.