തൃശൂർ: വനിത െപാലീസ് ബറ്റാലിയൻ പ്രഥമ ബാച്ചിെൻറ പാസിങ് ഔട്ട് പരേഡ് ചൊവ്വാഴ്ച രാവിലെ 7.15ന് രാമവര്‍മപുരം പൊലീസ് അക്കാദമി ഗ്രൗണ്ടില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊലീസ് അക്കാദമി ഡയറക്ടര്‍ ഡോ. ബി. സന്ധ്യ എന്നിവര്‍ അഭിവാദ്യം സ്വീകരിക്കും. ഇ-ലേണിങ് സംവിധാനത്തിലൂടെ പരിശീലനവും പരീക്ഷയും പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചാണിത്. 578 വനിത പൊലീസ് സേനാംഗങ്ങളില്‍ 44 പേര്‍ കമാന്‍ഡോ പരിശീലനം നേടിയിട്ടുണ്ട്. ഇവരിൽ 82 പേർ ബിരുദാനന്തര ബിരുദവും 19 പേർ ബി.ടെക്കും അഞ്ചുപേർ എം.ബി.എയും നാലുപേർ എം.സി.എയും 229 പേർ ബിരുദവും 23 പേര്‍ പോളിടെക്‌നിക് ഡിപ്ലോമയും 21പേർ ടി.ടി.സിയും 14പേർ എസ്.എസ്.എല്‍.സിയും യോഗ്യതയുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.