പാലപ്പിള്ളിയിൽ പട്ടാപ്പകല്‍ കാട്ടാനക്കൂട്ടം ഇറങ്ങി

ആമ്പല്ലൂര്‍: പാലപ്പിള്ളി വലിയകുളത്ത് പട്ടാപ്പകല്‍ കാട്ടാനക്കൂട്ടം ഇറങ്ങി. വലിയകുളം ഹാരിസണ്‍ മലയാളം റബര്‍ തോട്ടത്തിലാണ് സംഭവം. കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതിലേറെ ആനകളാണ് തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്നത്. രണ്ട് കൂട്ടങ്ങളായി തോട്ടത്തില്‍ ആനകള്‍ നിലയുറപ്പിച്ചതോടെ തൊഴിലാളികള്‍ ഭീതിയിലാണ്. അടിക്കാട് വെട്ടാത്തതിനാല്‍ തോട്ടങ്ങള്‍ കാടുമൂടി കിടക്കുകയാണ്. ടാപ്പിങ്ങിനെത്തുന്ന തൊഴിലാളികള്‍ക്ക് ആനകളെ കാണാന്‍ കഴിയാത്ത അവസ്ഥയാണ്. ചിമ്മിനി ഡാമിലേക്കുള്ള റോഡി​െൻറ അമ്പത് മീറ്റര്‍ അകലെയാണ് ആനക്കൂട്ടത്തെ നാട്ടുകാര്‍ കണ്ടത്. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ആനക്കൂട്ടത്തെ തുരത്താനുള്ള തൊഴിലാളികളുടെ ശ്രമം വിജയിച്ചില്ല. കഴിഞ്ഞയാഴ്ച വലിയകുളത്ത് തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപം ആനക്കൂട്ടം എത്തി നാശം വരുത്തിയിരുന്നു. നൂറിലേറെ വര്‍ഷം പഴക്കമുള്ള പാഡികള്‍ക്ക് നേരെ ആനക്കൂട്ടത്തി​െൻറ ആക്രമണം ഭയന്നാണ് തൊഴിലാളി കുടുംബങ്ങള്‍ കഴിയുന്നത്. വനപാലകര്‍ ഇടപെട്ട് ആനക്കൂട്ടത്തെ ജനവാസമേഖലയില്‍ നിന്ന് തുരത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.