ഉറക്കത്തിൽ കണ്ണിൽ ഉറുമ്പുകയറി; യുവതിക്ക്​ രക്ഷയായത് പൊലീസ്

തൃശൂർ: ഉറക്കത്തിൽ കണ്ണിൽ കയറിയ ഉറുമ്പ് പൊല്ലാപ്പായപ്പോൾ യുവതിയെ ആശുപത്രിയിലെത്തിച്ചത് പൊലീസ്. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. കുന്നംകുളം തെക്കേപറമ്പ് പണിക്കപറമ്പിൽ വീട്ടിൽ ശ്രീദേവിയാണ് (29) വേദനകൊണ്ട് പുളഞ്ഞ് സ്കൂട്ടറിൽ ആശുപത്രിയിലേക്ക് തിരിച്ചത്. അച്ഛൻ സുബ്രഹ്മണ്യനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. പിറകിൽ ശ്രീദേവിയോടൊപ്പം ചേട്ടത്തിയമ്മ ധന്യയും ഉണ്ടായിരുന്നു. വിജനമായ മാക്കാലിക്കാവ് ക്ഷേത്രത്തിന് സമീപം രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസുകാർ ഇവരെ കാണുകയായിരുന്നു. വിവരം ചോദിച്ചറിഞ്ഞ് ഉടൻ പൊലീസ് ജീപ്പിൽ നാല് കി.മീറ്റർ അകലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയെ തുടർന്ന് സുഖം പ്രാപിച്ചു. ഉറുമ്പ് കൃഷ്ണമണിയിൽ കടിച്ചിരുന്നതുകൊണ്ടാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടായത്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അറിയിക്കണം എന്നു കൂടി ആവശ്യപ്പെട്ടാണ് പൊലീസുകാർ ആശുപത്രിയിൽനിന്ന് മടങ്ങിയത്. ചാവക്കാട് എ.എസ്.ഐ എ.വി. രാധാകൃഷ്ണൻ, പൊലീസുകാരനായ പി.എം. ഷജീർ എന്നിവരുെട ഇടപെടലാണ് സഹായമായത്. താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയാണ് ശ്രീദേവി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.