ഷോളയാര്‍ ഡാം നിറയുന്നു; ഏതുനിമിഷവും തുറന്നേക്കും

ചാലക്കുടി: പദ്ധതി പ്രദേശത്ത് കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം നിറയുന്നു. ഡാമില്‍ 99.18 ശതമാനം വെള്ളമുണ്ട്. വൈകാതെ ഡാം തുറന്നേക്കും. വെള്ളിയാഴ്ച രാവിലെ ജലനിരപ്പ് 2662.6 അടിയായി. ഡാം നിറഞ്ഞുകവിയാന്‍ ഇനി ഏതാനും ഇഞ്ചുകളേയുള്ളൂ. 2663 അടിയാണ് ഷോളയാറി​െൻറ ആകെ സംഭരണശേഷി. ചാലക്കുടി പുഴയോര നിവാസികള്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്. ഡാം സേഫ്റ്റി വിഭാഗമാണ് എപ്പോഴാണ് തുറക്കേണ്ടതെന്ന് തീരുമാനിക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ മഴ ശക്തമായിരുന്നു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇവിടെ മഴ പെയ്യുന്നത്. തമിഴ്‌നാട് മേഖലയിലെ അപ്പര്‍ഷോളയാര്‍ ഡാം തുറന്നതും ഷോളയാര്‍ വേഗം നിറയുന്നതിന് കാരണമായി. പെരിങ്ങല്‍ക്കുത്ത് നേരത്തെ പലവട്ടം തുറന്നെങ്കിലും ഷോളയാര്‍ ഈ സീസണില്‍ ഇതുവരെ തുറന്നിട്ടില്ല. ഷോളയാര്‍ തുറന്നാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമി​െൻറ ഷട്ടര്‍ വലിയ തോതില്‍ ഉയര്‍ത്തേണ്ടി വരും. തമിഴ്‌നാട്ടിലെ പറമ്പിക്കുളം ഡാം തുറന്നതിനെ തുടര്‍ന്ന് കനത്ത വെള്ളമെത്തിയതോടെ പെരിങ്ങലിലെ എല്ലാ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തിയിരുന്നു. അധികജലം കളയാനായി സ്ലൂവീസ് വാല്‍വുകളും തുറന്നിട്ടു. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ നിരവധി തവണ നിറഞ്ഞൊഴുകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.