തൃശൂർ: മാരകമായ കരൾ രോഗത്തിന് മരുന്നില്ലെന്നും അതിന് ചികിത്സയില്ലെന്നുമുള്ള കാഴ്ചപ്പാട് ആധുനിക വൈദ്യശാസ്ത്രം തിരുത്തുന്നു. രോഗികൾക്ക് ആശ്വാസമേകി കരൾ രോഗങ്ങളുടെ പൂർണ ശമനത്തിന് മരുന്നുകൾ എത്തിത്തുടങ്ങി. ഹെപ്പറ്റൈറ്റിസ് 'സി'മൂലമുണ്ടാകുന്ന കരൾ രോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാനുള്ള മരുന്നാണ് ഇേപ്പാൾ എത്തിയത്. ഹെപ്പറ്റൈറ്റിസ് 'ബി'മൂലവും മദ്യപിക്കാത്തവരിലും ഉണ്ടാകുന്ന രോഗങ്ങൾ ഏതാണ്ട് 70 ശതമാനം ഇല്ലാതാക്കാനുള്ള മരുന്നും എത്തി. അധികം താമസിയാതെ എല്ലാ കരൾ രോഗങ്ങൾക്കുമുള്ള മരുന്നുകളും എത്തുമെന്ന് കരൾ രോഗ വിദഗ്ധർ പ്രതീക്ഷിക്കുന്നു. കരൾ രോഗം ബാധിച്ച് രോഗി മരണത്തിന് കീഴ്പ്പെടുന്ന കാഴ്ച നിസഹായതയോടെ നോക്കി നിന്നിരുന്ന അവസ്ഥക്കാണ് മാറ്റം വരുന്നത്. വൃക്ക രോഗം ബാധിച്ച് ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കും സ്ത്രീകൾക്കും തടികൂടുതലുള്ളവർക്കും മദ്യപാനികൾക്കും ബാധിക്കുന്നതാണ് ഹെപ്പറ്റൈറ്റിസ് 'സി'. ഇതുമൂലം കരൾ കാൻസർ, സിറോസിസ് എന്നിവയുണ്ടാകും. ഇതിന് ഡി.എ.എ(ഡയറക്ട്ലി ആക്ടിങ്ങ് ആൻറി വയറൽ) ഗ്രൂപ്പിൽ പെട്ട മരുന്നുകളാണ് നൽകുന്നത്. 2019 മാർച്ചോടെ ഇതിെൻറ ഏറ്റവും പുതിയ മരുന്നുകളും രാജ്യത്ത് ലഭിക്കുമെന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജിലെ കരൾ രോഗ വിദഗ്ധനും ലിവർ ക്ലബ് പ്രസിഡൻറുമായ ഡോ. വൈ. പ്രവീൺകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. വൃക്കകളും കരളും മാറ്റിവെച്ച രോഗികൾക്കും ഇത് ആശ്വാസ വാർത്തയാണെന്ന് അദ്ദേഹം പറഞ്ഞു. ഹെപ്പറ്റൈറ്റിസ് 'ബി'മൂലം സ്ത്രീകൾക്കാണ് ഏറ്റവും കൂടുതൽ കരൾ രോഗമുണ്ടാകുന്നത്. ഇത് പൂർണമായും ശമിപ്പിക്കാനുള്ള മരുന്നുകൾ അടുത്ത രണ്ട് കൊല്ലത്തിനകം വിപണിയിൽ എത്തും. ഇപ്പോൾ ഇത് പൂർണമായും നിയന്ത്രണവിധേയമാക്കാനുള്ള മരുന്നുകളായി. രണ്ടു വർഷം മുമ്പ് വരെയും ഇതായിരുന്നില്ല സ്ഥിതി. 'നാഷ്'(നോൺ ആൽക്കേഹാളിക് സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ്) എന്ന് വിളിക്കുന്ന മദ്യപിക്കാത്തവരിൽ കാണുന്ന കരൾ രോഗങ്ങൾ പൂർണമായി നിയന്ത്രിക്കാനുള്ള മരുന്നുകൾ ലഭ്യമായി തുടങ്ങിയതും വലിയ ആശ്വാസമാണെന്ന് ഡോ. പ്രവീൺകുമാർ പറഞ്ഞു. സറോഗ്ലിറ്റസാർ(saroglitazaar) അടക്കമുള്ള മരുന്നുകളാണ് ഇപ്പോൾ ലഭിക്കുന്നത്. 'നാഷി'നെ 2021 ഒാടെ പിടിച്ചു കെട്ടാനുള്ള ഗവേഷണങ്ങളാണ് ആഗോള തലത്തിൽ നടക്കുന്നത് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.