ഒരു വർഷത്തിനുള്ളിൽ രണ്ടരലക്ഷം വീടുകൾ നിർമിച്ച് നൽകും -മന്ത്രി ഡോ. കെ.ടി. ജലീൽ

തൃശൂർ: ലൈഫ് മിഷന്‍ ഭവനപദ്ധതി കേരളത്തി​െൻറ മുഖഛായ മാറ്റുന്ന പദ്ധതിയാണെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ നഗരസഭ നടത്തറ കാച്ചേരിയില്‍ ലൈഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനവും സഹായധന വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പി.എം.എ.വൈ ലൈഫ് പദ്ധതി പ്രകാരം ഈ ഒരുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകളാണ് നിർമിക്കുന്നത്. നഗരപ്രദേശങ്ങളില്‍ എണ്ണായിരവും ഗ്രാമങ്ങളില്‍ ഒന്നേമുക്കാല്‍ ലക്ഷവും വീടുകളാണ് നിര്‍മിക്കുക. കേരളത്തി​െൻറ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വീടുകള്‍ ഒരു വര്‍ഷത്തിനുള്ളിൽ നിർമിക്കുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഒന്നര ലക്ഷവും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ രണ്ടര ലക്ഷം രൂപയുമാണ് ഒരു വീടിന് െചലവഴിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലിശരഹിത വായ്പയിലൂടെയാണ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ സാധിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഭവന നിര്‍മാണത്തിനായി ഇത്രയും വലിയ തുക വകയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.