തൃശൂർ താലൂ​േക്കാഫിസില്‍നിന്ന് പട്ടയ രജിസ്​റ്റർ കാണാതായി

തൃശൂര്‍: . നൂറുകണക്കിന് അനുബന്ധരേഖകളും കാണാതായതായി പരാതി. ഈസ്റ്റ് പൊലീസിലാണ് ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരിക്കുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയോര പട്ടയവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വനം-റവന്യൂ വകുപ്പുകൾ നടത്തിയ സംയുക്ത പരിശോധന റിപ്പോര്‍ട്ടും അനുബന്ധ രേഖകളും കാണാതായതിൽ ഉൾപ്പെടും. പരിശോധനയുടെ ഭാഗമായി വനം, റവന്യൂ ഭൂമികൾ തരംതിരിച്ചിരുന്നു. ഇങ്ങനെ തരംതിരിച്ച ഭൂമിയുടെ രേഖകളാണ് കാണാതായത്. തൃശൂര്‍ തഹസില്‍ദാറാണ് പട്ടയരേഖകള്‍ കാണാതായതായി സംബന്ധിച്ച് പൊലീസില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. താലൂേക്കാഫിസിലെ ചെസ്റ്ററില്‍ സൂക്ഷിച്ചിരുന്ന ഫയലുകളാണ് കാണാതായത്. നടത്തറ, വലക്കാവ്, പുത്തൂർ പഞ്ചായത്തുകളെ ബാധിക്കുന്ന പട്ടയ അനുബന്ധ രേഖകളാണ് കാണാതെ പോയത്. ഹൈകോടതി നിർദേശ പ്രകാരമാണ് തഹസില്‍ദാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പട്ടയവുമായി ബന്ധപ്പെട്ട് ഹൈകോടതിൽ നിരവധി കേസ് നിലവിലുണ്ട്. ഇതി​െൻറ ഭാഗമായി തൃശൂർ തഹസിൽദാേറാട് കോടതി റിപ്പോർട്ട് തേടുകയായിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ പട്ടയവും അന്വേഷിച്ചപ്പോഴാണ് ചെസ്റ്ററിൽ കാണാതെ വന്നത്. അതിനിടെ ജില്ലയിലെ മലയോര മേഖലയിലെ പട്ടയവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്. മലയോര പട്ടയവുമായി ബന്ധപ്പെട്ട് കേരള കർഷകസംഘം ജില്ല കമ്മിറ്റിയുടെ ദശദിന സമരം വ്യാഴാഴ്ച്ച സമാപിക്കാനിരിക്കെയാണ് പരാതിയുമായി തഹസിൽദാറുടെ രംഗപ്രവേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.