തൃശൂർ: ദേശവും സ്വാതന്ത്ര്യവും ജനാധിപത്യവും കനത്ത വെല്ലുവിളി നേരിടുകയും പ്രാന്തവത്കൃത ജനവിഭാഗങ്ങൾ കൊടിയ പീഡനത്തിനും ചൂഷണത്തിനും വിധേയരാവുകയും ചെയ്യുന്ന ലോകസാഹചര്യത്തിൽ സാഹിത്യ അക്കാദമി 'പ്രാന്തവത്കൃതരുടെ ശബ്ദം' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ശ്രീകേരളവർമ കോളജിെൻറ സഹകരണത്തോടെ ശനിയാഴ്ച മൂന്നിന് അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന സംവാദം വൈശാഖൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരിയും ആക്ടിവിസ്റ്റും കവിയുമായ ഇർമ മക്ലൗറിൻ മുഖ്യപ്രഭാഷണം നടത്തും. അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജ മുംതാസ് അധ്യക്ഷത വഹിക്കും. കലാലയ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഫോൺ 0487 2331069, 94963 34372.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.