മലയോര കർഷകരുടെ സമരം​ ഇന്നു സമാപിക്കും

തൃശൂർ: അർഹരായ മലയോര കർഷകർക്ക് സമയബന്ധിതമായി ഉപാധിരഹിത പട്ടയം കൊടുക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കലക്ടറേറ്റിന് മുന്നിൽ നടക്കുന്ന കർഷകരുെട കുത്തിയിരിപ്പ് സമരം വ്യാഴാഴ്ച സമാപിക്കും. ജില്ലയിലെ കിഴക്കൻ മലയോരഗ്രാമങ്ങളിലെ പതിനായിരത്തിലധികം കുടുംബങ്ങൾക്കാണ് പട്ടയം ലഭിക്കാനുള്ളത്. ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ, പുതുക്കാട്, ചാലക്കുടി മണ്ഡലങ്ങളിലായി 30 വില്ലേജുകളിലാണ് പട്ടയ പ്രശ്നം ഉള്ളത്. 1977 ജനുവരി ഒന്നിന് മുമ്പ് കൈവശ ഭൂമിയുള്ള കർഷകർക്കാണ് പട്ടയം കൊടുക്കാൻ സർക്കാറും കോടതിയും തീരുമാനിച്ചത്. ബുധനാഴ്ച നടന്ന ഒമ്പതാം ദിവസത്തെ സമരം സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ. ഡേവിസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരിതോമസ്, എ.എസ്. കുട്ടി, എം.എം. അവറാച്ചൻ, സെബിജോസഫ് പല്ലിശേരി, കെ. രവീന്ദ്രൻ, വി.വി. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചേരുന്ന സമാപന പൊതുയോഗം കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ദശദിന സമരം മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.