ചാലക്കുടി: നാട്ടുകാരുടെ ജാഗ്രതയെ തുടര്‍ന്ന് പരിയാരം വനമേഖലയില്‍ നായാട്ടിനെത്തിയ മൂന്ന് പേര്‍ ആയുധങ്ങളുമായി പിടിയിലായി. എറണാകുളം കോലഞ്ചേരി വടുവുക്കോട് പന്നിയത്ത് ശ്യാം (34), ഇടുക്കി ജില്ലയിലെ നെല്ലിക്കുന്നേല്‍ തടിയന്‍പാട് റോയ് (39), ഇവരുടെ ഡ്രൈവര്‍ മണിപ്പാറ കുന്നമാക്കല്‍ ജോമോന്‍ (45) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ചിക്‌ളായി ഭാഗത്ത് വഴിയരികില്‍ നിർത്തിയിട്ട ഇന്നോവക്കാറില്‍ മാരകായുധങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനപാലകര്‍ക്ക് വിവരം കൈമാറുകയായിരുന്നു. വാഹനം വഴിയോരത്ത് നിർത്തിയിട്ട് കാട്ടില്‍ വേട്ടയ്ക്കായി സന്നാഹങ്ങള്‍ ഒരുക്കുകയായിരുന്നു. തോക്ക്, വെട്ടുകത്തി, ഹെഡ്‌ലൈറ്റ് തുടങ്ങിയവ കണ്ടെടുത്തു. സമാനമായ കേസുകള്‍ ഇവര്‍ക്കെതിരെ ഇടുക്കിയിലുണ്ട്. പരിയാരം റേഞ്ചില്‍ മൃഗവേട്ട വര്‍ധിക്കുന്നതായി പരാതിയുണ്ട്. മാന്‍, പന്നി, മ്‌ളാവ് തുടങ്ങിയ മൃഗങ്ങള്‍ വേട്ടക്കാരുടെ ക്രൂരതക്ക് ഇരയാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.