കൊരട്ടി പള്ളിയിലെ ക്രമക്കേട്: പൊലീസ് അന്വേഷണം ആരംഭിച്ചു

ചാലക്കുടി: കൊരട്ടി മുത്തിയുടെ ദേവാലയത്തിലെ ക്രമക്കേടിനെ കുറിച്ചുള്ള പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊരട്ടി എസ്.ഐ കെ.എസ്. സുബീഷ് മോനാണ് അന്വേഷണ ചുമതല. പള്ളിയിലെ വരുമാനം ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് പള്ളിയിലെ മുന്‍ വികാരിയും മുന്‍ ട്രസ്റ്റിമാരും ഉൾപ്പെടെ പത്തുപേര്‍ക്ക് എതിരെയാണ് കേസ്. വിശ്വാസികളില്‍ ഒരു വിഭാഗം ആളുകള്‍ നേരത്തെ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പള്ളിയിലെ പണവും സ്വര്‍ണവും തിരിമറി നടത്തിയെന്ന് ആരോപിച്ച് വിശ്വാസികള്‍ പള്ളി പ്രക്ഷോഭം നടത്തി വരികയാണ്. ഇതോടെ പള്ളിയിലെ ആരാധനക്രമങ്ങള്‍ക്ക് തടസ്സം നേരിട്ടിരുന്നു. ഇേതത്തുടര്‍ന്ന് അങ്കമാലി- എറണാകുളം അതിരൂപത കൊരട്ടി പള്ളിയിലെ വികാരിയെ സ്ഥലം മാറ്റുകയും ട്രസ്റ്റിമാരെ നീക്കുകയും ചെയ്തിരുന്നു. താല്‍ക്കാലിക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പള്ളിയുടെ ഭരണം ഇപ്പോള്‍ നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.