പി.കെ. പത്മനാഭന്‍ സ്മാരക ട്രസ്​റ്റ് വാർഷികം

മാള: കുഴിക്കാട്ടുശേരി പി.കെ. പത്മനാഭന്‍ സ്മാരക ട്രസ് റ്റി​െൻറ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി അവാര്‍ഡ് വിതരണം, സെമിനാർ എന്നിവ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഞായറാഴ്ച രണ്ടിന് ആളൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി പ്രസി. പി.കെ. ഡേവീസ് അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസത്തി​െൻറ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ പ്രഭാഷണം നടത്തും. വിദ്യാർഥികള്‍ക്ക് കൊമ്പൊടിഞ്ഞാമാക്കല്‍ കടമ്പാട്ട് ജ്വല്ലറി ആൻറണി കടമ്പാട്ട് ഏര്‍പ്പെടുത്തിയ ധനസഹായം വിതരണം ചെയ്യും. ഉന്നത വിജയം നേടിയ 143 വിദ്യാർഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. നൂറ് ശതമാനം വിജയം കൈവരിച്ച 12 സ്കൂളുകൾക്ക് ഉപഹാരം നൽകും. മാധ്യമ പ്രവർത്തകരുടെ നിര്യാണത്തിൽ അനുശോചനം മാള: വെള്ളപ്പൊക്ക കെടുതി റിപ്പോർട്ട് ചെയ്ത് മടങ്ങവെ അപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകരായ കടുത്തുരുത്തി സജി മെഗാസ്, തിരുവല്ല ബിപിൻ എന്നിവരുടെ വേർപാടിൽ മാള പ്രസ് ക്ലബ് അനുശോചിച്ചു. പ്രസിഡൻറ് എ.ജി. മുരളീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബാസ് മാള, ഇ.പി. രാജീവ്, അജയ് ഇളയത്, ലിജോ പയ്യപിള്ളി, ഇ.സി. ഫ്രാൻസിസ്, സലിം എരവത്തൂർ, കെ.എം. ബാവ, നജീബ് അൻസാരി, ഇ.രമേശ്, കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.