സാംസ്‌കാരിക ഫാഷിസത്തിനെതിരെ പ്രതിഷേധം

ഇരിങ്ങാലക്കുട: സംഘ്പരിവാര്‍ നടത്തുന്ന സാംസ്‌കാരിക ഫാഷിസം നമ്മുടെ രാജ്യത്തി​െൻറ മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്ന് സംസ്‌കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ എ.സി. രമേഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി സോണിയ ഗിരി,ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപ്പിള്ളി, ഹരി ഇരിങ്ങാലക്കുട, പടിയൂര്‍ പഞ്ചായത്തംഗം സി.എം. ഉണ്ണികൃഷ്ണന്‍, കെ. ശിവരാമന്‍ നായര്‍, വിജയന്‍ ചിറ്റേത്ത്, പി.ഐ. ജോസ്, സാബു ജോർജ്, കെ.പി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. രാജ്യത്തി​െൻറ വളര്‍ച്ചയില്‍ ശാസ്ത്ര സാങ്കേതികവിദ്യ നിർണായക ഘടകം- ഡോ. കെ. രാധാകൃഷ്ണന്‍ ഇരിങ്ങാലക്കുട: രാജ്യത്തി​െൻറ വളര്‍ച്ചയില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും നിർണായക ഘടകങ്ങളാണെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍. ഒമ്പത് ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ രാജ്യത്തിന് കഴിഞ്ഞാല്‍ 2034 ഓടെ അമേരിക്ക, ചൈന എന്നീ ആഗോള സാമ്പത്തിക ശക്തികളുടെ പട്ടികയിലേക്ക് ഇന്ത്യക്ക് ഉയരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പലായിരുന്ന ഫാ. ജോസ് തെക്ക‍​െൻറ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.എം.ഐ പ്രൊവിഷ്യൽ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി അധ്യക്ഷത വഹിച്ചു. മാനേജര്‍ ജേക്കബ് ഞെരിഞ്ഞാംപ്പിള്ളി, കോളജ് പ്രിന്‍സിപ്പൽ ഡോ. മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പൽമാരായ ഫാ.ജോളി ആന്‍ഡ്രൂസ്, ഫാ. ജോയി പീണിക്കപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.