ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ഔഷധ കഞ്ഞി വിതരണവും

ഇരിങ്ങാലക്കുട: പടിഞ്ഞാറെക്കര എന്‍.എസ്.എസ് കരയോഗം എച്ച്.ആര്‍ സെല്ലും സംഘമിത്ര വനിതകൂട്ടായ്മയും സേവാഭാരതി സംഗമേശ്വര വാനപ്രസ്ഥാശ്രമവും എന്‍.എസ്.എസ് വനിതസമാജവും സംയുക്തമായി തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയുടെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നു വിതരണവും ഔഷധ കഞ്ഞി വിതരണവും നടത്തി. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് മുകുന്ദപുരം താലൂക്ക് യൂനിയന്‍ പ്രസിഡൻറ് ഡി. ശങ്കരന്‍കുട്ടി വിശിഷ്്ടാതിഥിയായി. എന്‍.എസ്.എസ് കരയോഗം പ്രസിഡൻറ് സേതുമാധവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.