സംസ്ഥാനപാതയുടെ തകർച്ച: കാഞ്ഞാണിയിൽ ഇന്ന് റോഡ് ഉപരോധം

വാടാനപ്പള്ളി: തൃശൂർ - വാടാനപ്പള്ളി സംസ്ഥാനപാതയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാത്തതിലും റോഡിലെ കുണ്ടും കുഴികളും അടക്കാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് മണലൂർ ബ്ലോക്ക് കമ്മിറ്റി വ്യാഴാഴ്ച കാഞ്ഞാണിയിൽ റോഡ് ഉപരോധിക്കും. കഴിഞ്ഞ സർക്കാറി​െൻറ അവസാനഘട്ടത്തിൽ ഒളരിയിൽ വെച്ച് റോഡി​െൻറ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയിരുന്നു. എൽ.ഡി.എഫ് സർക്കാർ ഭരണത്തിൽ എത്തി രണ്ട് വർഷം കഴിഞ്ഞിട്ടും നിർമാണം ആരംഭിച്ചില്ല. റോഡാണെങ്കിൽ തകർന്ന് തരിപ്പണമായി. കുഴികൾ നിറഞ്ഞതോടെ അപകടങ്ങളും മരണങ്ങളും വർധിച്ചു. ഇതോടെയാണ് കോൺഗ്രസ് സമരരംഗത്ത് ഇറങ്ങിയത്. രാവിലെ 10ന് നടക്കുന്ന ഉപരോധം ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.