തൃപ്രയാർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷെൻറ നേതൃത്വത്തിൽ നടത്തിവരുന്ന അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് ജില്ലതല മത്സരത്തിൽ കൊടുങ്ങല്ലൂർ ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. വലപ്പാട് ഉപജില്ല രണ്ടാം സ്ഥാനവും നേടി. വിവിധ വിഭാഗങ്ങളിലായി 100 വിദ്യാർഥികൾ പങ്കെടുത്തു. വലപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടി.ഡി. അനിതാകുമാരി ഉദ്ഘാടനം ചെയ്തു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല പ്രസിഡൻറ് മുഹ്സിൻ പാടൂർ അധ്യക്ഷത വഹിച്ചു. ബി.പി.ഒ വി. കല മുഖ്യപ്രഭാഷണം നടത്തി. ഐ.യു.എം.എൽ ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഹാറൂൻ റഷീദ് സമ്മാനവിതരണം നിർവഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ.അഫ്സൽ ഭാഷാസമര അനുസ്മരണ പ്രഭാഷണം നടത്തി. ഫെഡറേഷൻ ജില്ല ജനറൽ സെക്രട്ടറി എം.എ. സാദിഖ് സ്വാഗതവും ട്രഷറർ സി.അനസ് ബാബു നന്ദിയും പറഞ്ഞു. വിജയികൾ(ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ ക്രമത്തിൽ): എൽ.പി വിഭാഗം: മുഹമ്മദ് സിയാൻ (ജി.യു.പി.എസ് കൊരട്ടിക്കര), ഫിദ ഫാത്തിമ (വി.വി.യു.പി.എസ് പള്ളിപ്രം, വലപ്പാട്), സഹ്റ റിഹാന( ജി.എൽ.പി.എസ് കൊടുങ്ങല്ലൂർ). യു.പി വിഭാഗം: എൻ.ജെ.സക്കിയ (ജി.ജി.എച്ച്.എസ് കൊടുങ്ങല്ലൂർ), പി.എൻ. നദ ഫാരിഹ് (സി.എച്ച്.എസ്.എസ്.ചെന്ത്രാപ്പിന്നി), എം.എൻ. സഹ്ല നസ്റിൻ (ആർ.സി.യു.പി.എസ് കയ്പമംഗലം), ഒ.എ. ഫാത്തിമ ഷിനിൻ (ജി. എച്ച് .എസ് .എസ് വാടാനപ്പള്ളി) എച്ച്.എസ് വിഭാഗം: മിന്ന തഹ്സീൻ (ജി.ജി.എച്ച് .എസ് കൊടുങ്ങല്ലൂർ), എ.ഐ. മുഹമ്മദ് യാസീൻ (എച്ച് എസ്.എസ്.പാടൂർ), മുഹമ്മദ് ഇസ്മായിൽ (എച്ച്.എസ്.എസ്.തിരുവളയന്നൂർ). എച്ച് .എസ്.എസ് വിഭാഗം: സമീഹ (എച്ച്.എസ്.എസ്. പനങ്ങാട്), മുഹമ്മദ് ഷുഹൈബ് (എച്ച്.എസ്.എസ്. ചെന്ത്രാപ്പിന്നി), ലിയാന നസ്റിൻ (എം.ഇ.എസ്.എച്ച്.എസ്.എസ്.വെമ്പല്ലൂർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.