തൃശൂര്‍: മഴക്കെടുതിയും വെള്ളക്കെട്ടുംമൂലം വീടുപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നിത്യോപയോഗ സാധനങ്ങളും സാന്ത്വനവുമായി റോട്ടറി ക്ലബ് പ്രവര്‍ത്തകര്‍. 600പേർക്കാണ് ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും നൽകിയത്. ചേര്‍പ്പ് ജിബി സ്‌കൂള്‍, ചാഴൂര്‍ ബോധാനന്ദ സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികള്‍ക്കാണ് റോട്ടറി ക്ലബ് ഓഫ് ട്രിച്ചൂര്‍ സെന്‍ട്രൽ സഹായം എത്തിച്ചത്. ക്ലബ് പ്രസിഡൻറ് ഡോ. ഉദയകുമാര്‍, സെക്രട്ടറി ഡോ. പി. രാഗേഷ്, ഡയറക്ടര്‍മാരായ കെ.കെ. ജ്യോതികുമാര്‍, കൃഷ്ണന്‍, ഇസാഫ് സ്ഥാപക മാനേജിങ് ഡയറക്ടര്‍ കെ. പോള്‍ തോമസ്, പ്രശാന്ത് മേനോന്‍, ടി.എം. ഭുവനദാസ്, രവി മോഹന്‍, ഡോ. എം.എ. ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.