തൃശൂര്‍: ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ എല്‍.ഡി.എഫ് ജില്ല കമ്മിറ്റി നടത്തിയ സായാഹ്ന ധര്‍ണ സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, എം.എല്‍.എമാരായ കെ.വി അബ്ദുൽഖാദര്‍, വി.ആര്‍. സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍, വിവിധ കക്ഷി നേതാക്കളായ എ.വി. വല്ലഭന്‍, സി.ആര്‍. വത്സന്‍, എം.പി. പോളി, ഐ.എ. റപ്പായി, മുഹമ്മദ് ചാമക്കാല, തങ്കപ്പന്‍, റഷീദ്, ഷൈജു ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.