തൃശൂർ: കൊടുങ്ങല്ലൂർ വി.പി തുരുത്തിൽ സുവിശേഷ പ്രവർത്തനത്തിന് എത്തിയ പെന്തക്കോസ്ത് പാസ്റ്റർമാരെ ആക്രമിച്ച കേസിൽ യുവാവിെൻറ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഹിന്ദു ഹെൽപ്ലൈന്‍ നേതാവ് എന്ന് അവകാശപ്പെടുന്ന എടവിലങ്ങ് പള്ളിപ്പറമ്പില്‍ ഗോപിനാഥെൻറ (25) ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ല പ്രിൻസിപ്പല്‍ സെഷന്‍സ് ജഡ്ജ് എ. ബദറുദ്ദീന്‍ തള്ളിയത്. ജൂൺ ആറിന് വൈകീട്ടാണ് സംഭവം. പാസ്റ്റർരായ എബ്രഹാം തോമസ്, സുമിത്ത് ജേക്കബ്, അനില്‍ എന്നിവരെ മർദിച്ച് അവശരാക്കി ലഘുലേഖകളും നോട്ടീസും കീറിക്കളയിച്ച് അതിെൻറ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും 'കേരള ഹിന്ദു ഹെല്‍പ്ലൈന്‍'എന്ന ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ച് വര്‍ഗീയ ലഹളയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കൊടുങ്ങല്ലൂര്‍ പൊലീസ് ചുമത്തിയ കേസിലെ ആരോപണങ്ങൾ. മതസൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള പ്രവൃത്തി തെറ്റും മൗലികാവകാശത്തിന് നിരക്കാത്തതും സമാധാനപരമായി ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് എതിരുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.