തൃശൂർ: അതിരൂപത പബ്ലിക് റിലേഷൻസ് വകുപ്പ് ഏർപ്പെടുത്തിയ രജത ജൂബിലി അവാർഡ് ഫാ. പോൾ പൂവ്വത്തിങ്കലിന്. ലോകത്തിൽ ആദ്യമായി കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ 'പാടുന്ന പാതിരി'എന്നറിയപ്പെടുന്ന ഫാ. േപാൾ കെ.ജെ. യേശുദാസിെൻറയും ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെയും ശിഷ്യനാണ്. ആയിരത്തിലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും നാൽപതോളം സംഗീത ആൽബങ്ങൾ വിവിധ ഭാഷകളിൽ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹി സർവകലാശാലയിൽനിന്ന് എം.എ സംഗീതം ഒന്നാം റാങ്കോടെ പാസായി. മദ്രാസ് സർവകലാശാലയിൽനിന്ന് സംഗീതത്തിൽ എം.എഫിലും ഡോക്ടറേറ്റും നേടി. 10,001 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് അവാർഡ്. ജൂലൈ 28ന് തൃശൂർ സെൻറ് തോമസ് കോളജ് മെഡ്ലിക്കോട്ട് ഹാളിൽ നടക്കുന്ന അതിരൂപത മാധ്യമദിനത്തിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അവാർഡ് സമ്മാനിക്കുമെന്ന് അതിരൂപത പി.ആർ.ഒ ഫാ. നൈസൺ ഏലന്താനത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.