മുടങ്ങിയ പദ്ധതികളു​െട തടസ്സം നീക്കണം -ജില്ല ആസൂത്രണ സമിതി

തൃശൂർ: മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ തടസ്സം നീക്കണമെന്ന് ജില്ല ആസൂത്രണ സമിതി യോഗത്തില്‍ നിർദേശം. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ക്കും ജില്ല പഞ്ചായത്തിനും കോര്‍പറേഷനും ഇതു സംബന്ധിച്ച നിര്‍ദേശവും സമയവും നല്‍കി. ജില്ല പഞ്ചായത്തി​െൻറ നാല് പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാൻ പ്രസിഡൻറ് മേരി തോമസ് നിര്‍ദേശിച്ചു. മഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കേണ്ടിയിരുന്ന പ്രവൃത്തികള്‍ക്ക് ഉദ്യോഗതലത്തില്‍ വേഗതയുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണന്‍, ജില്ല പ്ലാനിങ്ങ് ഓഫിസര്‍ ഡോ. എം. സുരേഷ് കുമാര്‍, എം.എന്‍. സുധാകരന്‍, പ്രതിപക്ഷ നേതാവ് വേണുഗോപാലമേനോന്‍ തുടങ്ങിയവർ പങ്കെടുത്തു. പരാതി പരിഹാര അദാലത്ത് തൃശൂർ: ജില്ലയില്‍ പട്ടികജാതി-വര്‍ഗ ഗോത്രവര്‍ഗ കമീഷന്‍ ആഗസ്്റ്റ് 17, 18 തീയതികളില്‍ അരണാട്ടുകര ടാഗോൾ ഹാളിൽ പരാതി പരിഹാര അദാലത്ത് നടത്തും. വിവിധ വിഷയങ്ങളില്‍ കമീഷന്‍ മുമ്പാകെ നല്‍കിയതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ട് പരാതി തീര്‍പ്പാക്കും. സ്‌കോളര്‍ഷിപ് തൃശൂർ: ഷോപ്സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മ​െൻറ്സ് വര്‍ക്കേഴ്‌സ് വെൽഫെയര്‍ ഫണ്ട് ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് ഈ അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ ബിരുദാനന്തര ബിരുദതലം വരെയും പ്രഫഷനല്‍ കോഴ്‌സുകള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0487 2364866.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.