ടോൾ പ്ലാസയിൽ വീണ്ടും വാഹന പരിശോധന

തൃശൂർ: മോട്ടോര്‍ വാഹന വകുപ്പും പൊലീസും സംയുക്തമായി പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹന പരിശോധന നടത്തി. അനധികൃത ലൈറ്റ്, എയര്‍ ഹോണ്‍ എന്നിവക്കെതിെര നടപടി സ്വീകരിച്ചു. എയര്‍ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങളുടെ പിഴ റോഡില്‍ സ്വീകരിക്കില്ല. എയര്‍ഹോണ്‍ വാഹനത്തില്‍നിന്നും മാറ്റി ഏഴ് ദിവസത്തിനകം ആര്‍.ടി ഓഫിസിലോ സബ് ആര്‍.ടി ഓഫിസിലോ കാണിക്കാന്‍ നോട്ടീസ് നല്‍കും. അല്ലാത്തപക്ഷം പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.