സെൻറ്​ ജോർജ് ഓർത്തഡോക്സ് പള്ളി: കോടതി വിധി നടപ്പാക്കാൻ ഉത്തരവ്​

ചേലക്കര: ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കത്തിലിരുന്ന സ​െൻറ് ജോർജ് ഓർത്തഡോക്സ് പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് ആരാധനക്കായി തുറന്നു കൊടുത്ത കോടതി വിധി നടപ്പാക്കണമെന്ന് ആർ.ഡി.ഒയുടെ ചുമതലയുള്ള സബ് ഡിവിഷനൽ മജിസ്‌ട്രേറ്റി​െൻറ ഉത്തരവ് . ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് എറണാകുളം ഒന്നാം അഡീഷനൽ ജില്ല കോടതി ഓർത്തഡോക്സ് വിഭാഗത്തിന് ആരാധനക്ക് അനുമതി നൽകിയും യാക്കോബായ വിഭാഗത്തെ വിലക്കിയും വിധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച ആരാധനക്കെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളി തുറന്നു കൊടുക്കാനാവില്ലെന്ന നിലപാടാണ് റിസീവർ ആയ വിേല്ലജ് ഓഫിസർ സ്വീകരിച്ചത്. ഈ ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ 7.30 വരെയും ഞായറാഴ്ച രാവിലെ 7.30 മുതൽ 12.30 വരെയും ഓർത്തഡോക്സ് വിഭാഗത്തിന് ആരാധനക്കായി പള്ളി തുറന്നു കൊടുക്കണമെന്നാണ് ഉത്തരവ്. ആരാധനക്ക് തടസ്സമുണ്ടാകുന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഓർത്തഡോക്സ് വികാരി കെ.പി. ഐസക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റി​െൻറ ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.