തൃശൂർ: എഴുത്തിൽ നിന്ന് ചിത്ര രചനയിലേക്കുള്ള ദൂരത്തെക്കുറിച്ച് ശ്രീദേവി വിജയൻ അത്രക്കൊന്നും ചിന്തിച്ചിട്ടില്ലായിരിക്കാം. എന്നാൽ, പരമ്പരാഗത ചിത്ര രചനയിൽനിന്ന് ഉത്തരാധുനികതയിലേക്ക് പരിണാമം നടത്തുകയാണവർ. വിദ്യാർഥി കാലം മുതൽ തുടങ്ങിയ ചിത്ര രചനക്ക് കാതലായ മാറ്റമുണ്ടായത് അഞ്ചേരിയിലെ ചിത്രകാരൻ റോയ് തോമസിനെ കണ്ടുമുട്ടിയതു മുതലാണ്. നാല് മാസമായി റോയിയുടെ മാർഗ നിർദേശപ്രകാരം അബ്സ്ട്രാക്ട് രചനകളിലേക്ക് വഴിമാറിയിരിക്കുകയാണ്. ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങിയ നാല് നാൾ നീളുന്ന ചിത്ര പ്രദർശനത്തിൽ ഇൗ മാറ്റം പ്രകടവുമാണ്. 70 ചിത്രങ്ങളാണ് തെൻറ കന്നി പ്രദർശനത്തിൽ ബംഗളൂരുവിൽ വ്യവസായ സംരംഭക കൂടിയായ ശ്രീദേവി ഉൾെപ്പടുത്തിയത്. തെൻറ ആദ്യകാല യഥാർഥ രചനകൾ ഉൾപ്പെടുന്ന പ്രദർശനത്തിൽ 10 ഒാളം ചിത്രങ്ങൾ അടുത്തിെട വരച്ച അബ്സ്ട്രാക്ടുകളാണ്. അനിവാര്യമായും വേണ്ടി വരുന്ന യാത്രകൾക്കിടയിൽ കാണുന്ന പ്രകൃതിദൃശ്യങ്ങൾ പിന്നീട് ശ്രീദേവി കാൻവാസിലേക്ക് പകർത്തുന്നു. അത്തരം ഏതാനും ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. ബാലപീഡനത്തിനും കാൻസറിനും പരിസ്ഥിതി നശീകരണത്തിനുമെതിരെയും സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയുമുള്ള ചിത്രങ്ങളാണ് കൂട്ടത്തിൽ പ്രേത്യക ശ്രദ്ധ നേടുന്നത്. ചിത്രങ്ങളിൽ പകുതിയും അക്രിലിക് ഉപയോഗിച്ചുള്ളവയാണ്. ഇൗ മാധ്യമമാണ് തനിക്ക് ഏറ്റവും പ്രിയവും സൗകര്യവുമെന്ന് ശ്രീദേവി പറഞ്ഞു. വാട്ടർ കളർ, ഒായിൽ, പേസ്റ്റ് എന്നീ ചിത്രങ്ങളുമുണ്ട്. തൃശൂർ നെഹ്റു നഗർ സ്വദേശിയായ ശ്രീദേവി ഭർത്താവ് വിജയെൻറ ഇ.എം.െഎ. സൊലൂഷൻസ് എന്ന സ്ഥാപനത്തിെൻറ ഡയറക്ടറാണ്. ബിരുദാനന്തര ബിരുദ ധാരിയായ ഇവർ 'മോഹതീരം' എന്ന കവിതാ സമാഹാരവും 'ഒാണനിലാവ്' എന്ന കഥാ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്. ആനുകാലികങ്ങളിലും എഴുതാറുണ്ട്. ബംഗളൂരുവിൽ അധ്യാപികയായ സ്മിതയാണ് മകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.