തൃശൂർ: കിണർ റീചാർജിങ്ങിലൂടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തോടെ പതിറ്റാണ്ടു മുമ്പ് തൃശൂരിൽ തുടങ്ങിയ 'മഴപ്പൊലിമ' പദ്ധതി അന്താരാഷ്ട്ര അംഗീകാരത്തിനുള്ള അന്തിമ പട്ടികയിൽ. ജലം, വായു, ഭക്ഷണം വികസന പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഡെന്മാർക്ക് ആസ്ഥാനമായ 'വഫ'യുടെ അംഗീകാരത്തിനുള്ള അന്താരാഷ്ട്ര ഒാൺലൈൻ വോെട്ടടുപ്പിെൻറ അന്തിമ ഘട്ടത്തിലാണ് മഴപ്പൊലിമ സ്ഥാനം പിടിച്ചത്. ചിലെ, കെനിയ, കാമറൂൺ, േഹാണ്ടുറാസ്, നികരാഗ്വ, കൊളംബിയ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള പദ്ധതികളുമായാണ് മഴപ്പൊലിമ മത്സരിക്കുന്നത്. ഡോ. വി.കെ. ബേബി തൃശൂർ കലക്ടറായിരുന്ന കാലത്ത്, 2008ലാണ് 'മഴപ്പൊലിമ' തുടങ്ങിയത്. അന്നു മുതൽ ജോസ് സി. റാേഫലാണ് നേതൃത്വം നൽകുന്നത്. മഴപ്പൊലിമക്ക് കലക്ടറേറ്റിൽ ഒാഫിസ് അനുവദിച്ചിരുന്നു. ആധാറിെൻറ ഉപജ്ഞാതാവ് നന്ദൻ നിലേകനിയുടെ ഭാര്യ രോഹിണി നിലേകനി നേതൃത്വം നൽകുന്ന 'ആർഗ്യം' ട്രസ്റ്റാണ് ആരംഭം മുതൽ 2016 വരെ മഴപ്പൊലിമക്ക് വേണ്ട സാമ്പത്തിക സഹായം നൽകിയത്. കൂട്ടത്തിൽ, തദ്ദേശ ഭരണസ്ഥാപനങ്ങൾ മുഖേനയും മറ്റും സർക്കാറും ചെറിയ രീതിയിൽ സഹായം എത്തിച്ചിരുന്നു. തൃശൂർ ജില്ലയിലും മറ്റ് ജില്ലകളിലുമായി ഇതുവരെ 30,000 പദ്ധതികൾ നേരിട്ട്, വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ജോസ് റാഫേൽ 'മാധ്യമ'ത്തോട് പറഞ്ഞു. ബോധവത്കരണത്തിലൂടെ പദ്ധതി സ്വന്തം നിലക്ക് നിരവധി പേർ നടപ്പാക്കി. പദ്ധതി മുഖേനയുള്ള ബോധവത്കരണത്തിെൻറകൂടി ഫലമായാണ് കഴിഞ്ഞ വേനലിൽ സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകാതിരുന്നത്. കലക്ടറേറ്റിലെ ഒാഫിസിൽ ആറുപേർ പദ്ധതിക്കായി ജോലി ചെയ്യുന്നുണ്ട്. കാലാവധി കഴിഞ്ഞെങ്കിലും പദ്ധതി തുടരണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇടതു മുന്നണി സർക്കാർ 'ഹരിത കേരള'ത്തിെൻറ ഭാഗമായി കിണർ റീചാർജിങ്ങും ഏറ്റെടുത്തിട്ടുണ്ട്. 2016 ജൂലൈ മുതൽ മഴപ്പൊലിമക്ക് ഫണ്ടില്ലാത്തത് ആറുപേരുടെ വേതനത്തെയും ബാധിച്ചിട്ടുണ്ട്. അതേസമയം, ശ്രമകരമായ ഒരു ദൗത്യം 10 വർഷംകൊണ്ട് ഫലപ്രദമായി നിർവഹിച്ചുവെന്ന സംതൃപ്തിയിലാണ് മഴപ്പൊലിമ ടീം. അതിനുള്ള അംഗീകാരമായാണ് പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ ഉൾപ്പെട്ടതിനെ കാണുന്നതെന്ന് ജോസ് റാഫേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.