തൃശൂർ: മതം എക്കാലത്തും മാനവികതയുടെ ശത്രുവാണെന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ. ഒരു മതരാഷ്ട്രത്തിലും മനുഷ്യൻ സമാധാനത്തോടെ കിടന്നുറങ്ങുന്നുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്യുലർ ഫോറം തൃശൂർ സംഘടിപ്പിച്ച 'മത ഭീകരവാദം മാനവികതയുടെ ശത്രു: ജനകീയ കൺവെൻഷൻ ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ വർഗീയത ഇത്രയും കാലം ഉപയോഗിച്ച് ഭയപ്പെടുത്തുക എന്ന ആയുധം തന്നെയാണ് ന്യൂനപക്ഷ വർഗീയതയും ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിൽനിന്നും മുക്തി നേടണമെങ്കിൽ നമ്മുടെ യൗവനം തിരിച്ചുവരണം. ഇവർ മതേതരമായി ജീവിച്ച് മറ്റുള്ളവർക്ക് മാതൃകയാവണം. ഇതിന് മതേതര പോരാളികൾ വേണമെന്നും വൈശാഖൻ പറഞ്ഞു. ഡോ. വി.ജി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഫ. കാവുമ്പായി ബാലകൃഷ്ണൻ, വി.ഡി. പ്രേം പ്രസാദ്, ജോർജ് പുലിക്കുത്തിയിൽ, പി.എസ്. ഇക്ബാൽ , സി.വി പൗലോസ് , പി.യു. ചൈത്ര, റഹീം പട്ടാമ്പി തുടങ്ങിയവരും സംസാരിച്ചു. സ്വാമി അഗ്നിവേശിന് നേരെയുള്ള ഹിന്ദു വർഗീയവാദികളുടെ ആക്രമണത്തിൽ സെക്യുലർ ഫോറം പ്രതിഷേധിച്ചു. വർഗീസ്ആൻറണി പ്രമേയം അവതരിപ്പിച്ചു. വന്ദന ജാനകി കവിത അവതരിപ്പിച്ചു. സെക്യുലർ ഫോറം കൺവീനർ കെ.വി. ആൻറണി സ്വാഗതവും ഇ.ഡി. ഡേവീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.