വാടാനപ്പള്ളി: കടലാക്രമണത്തിൽ പൊക്കുളങ്ങര, ഏത്തായ് ബീച്ചുകളിൽ കരയിലേക്ക് കയറിയ വെള്ളം ഒഴുക്കിവിടാത്തതിലും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാത്തതിലും പ്രതിഷേധിച്ച് കടലോരവാസികൾ ഏങ്ങണ്ടിയൂരിൽ ഒന്നര മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. കടലോരത്തെ നൂറ് കണക്കിന് വീടുകൾ ഒന്നര മാസത്തിലധികമായി വെള്ളത്തിലാണ്. പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറി. നിരധി വീടുകൾ തകർന്നു. കുടിവെള്ള പൈപ്പുകൾ തകർന്നു. വെള്ളക്കെട്ടും കുടിവെള്ളമില്ലാത്തതിനാലും നാട് ദുരിതത്തിലാണ്. ഇതോടെയാണ് തീരദേശ വാസികൾ സംഘടിച്ചത്. വീട്ടമ്മമാരടക്കം ഉപരോധ സമരത്തിൽ പങ്കെടുത്തു. ഇതോടെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. വാടാനപ്പള്ളി എസ്.ഐ. രമേഷ് കുമാറിെൻറ നേതൃത്വത്തിൽ വൻ പൊലീസ് എത്തി ചർച്ച ചെയ്തെങ്കിലും സമരക്കാർ പിന്മാറിയില്ല. സമരക്കാർക്കൊപ്പം കോൺഗ്രസ്, ബി.ജെപി നേതാക്കളും പഞ്ചായത്തംഗങ്ങളും ചേർന്നു. ജനരോഷം ഉയർന്നതോടെ ചാവക്കാട് തഹസിൽദാർ പ്രേംചന്ദ്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഉദയ് തോട്ടപ്പുള്ളി എന്നിവർ സ്ഥലത്തെത്തി. സമരക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി. വ്യാഴാഴ്ച മുതൽ കടലോര മേഖലയിലേക്ക് പഞ്ചായത്തിെൻറ നേതൃത്വത്തിൽ വാഹനത്തിൽ കുടിവെള്ളമെത്തിക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുമെന്നും അറിയിച്ചു. ഇതോടെ ഉച്ചക്ക് 12ന് സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.