കോർപറേഷൻ വൈദ്യുതി വിഭാഗത്തോട്​ റഗുലേറ്ററി കമീഷൻ വിശദീകരണം തേടി

തൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗത്തിന് റഗുലേറ്ററി കമീഷ‍​െൻറ വിശദീകരണ നോട്ടീസ്. പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകളും അഴിമതികളും ആരോപിച്ച് മുൻ കൗൺസിലർ സ്മിനി ഷിജോയുടെ പരാതിയിലാണ് വിശദീകരണം തേടിയത്. ആരോപണങ്ങൾ ഗുരുതരമാണെന്നും ജൂൈല 20ന് മുമ്പ് വിശദമായ മറുപടി തയാറാക്കി നൽകണമെന്നും കോർപറേഷൻ വൈദ്യുതി വിഭാഗം അസി.സെക്രട്ടറിയോട് കമീഷൻ ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി മാനദണ്ഡമനുസരിച്ച് ആവശ്യമായതി​െൻറ മൂന്നിരട്ടി ജീവനക്കാർ കോർപറേഷൻ വൈദ്യുതി വിഭാഗത്തിലുണ്ടെന്നും വൈദ്യുതി ബോർഡിലെ സ്റ്റാഫ് പാറ്റേണിന് അനുസൃതമായി സ്റ്റാഫ് പാറ്റേൺ പുനർ നിർണയിക്കുക, മുനിസിപ്പൽ പ്രദേശത്തെ ഉപഭോക്താക്കളിൽനിന്ന് കെ.എസ്.ഇ.ബി നിരക്കിനേക്കാൾ 10 ശതമാനം അധികം ഈടാക്കുന്നത് നിർത്തി അധികം വാങ്ങിയ തുക തിരിച്ചുകൊടുക്കുക, സപ്ലൈ കോഡിലെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി എച്ച്.ടി.കണക്ഷനുകൾക്ക് ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയ അധികതുക തിരിച്ചുനൽകുക, കോട്ടപ്പുറത്ത് 110 കെ.വി.സബ്സ്േറ്റഷൻ സ്ഥാപിക്കുന്നതിന് തെറ്റായ വിവരങ്ങൾ റഗുലേറ്ററി കമീഷൻ നൽകുകയും തെറ്റായ തീരുമാനങ്ങൾ സ്വീകരിക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.