മാള: ഗവ. ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു വീണത് പുനർ നിർമിക്കാൻ നടപടിയില്ല. ആശുപത്രിയുടെ പിറകിൽ മോർച്ചറിയോട് ചേർന്ന ഭാഗമാണ് തകർന്നത്. തകർന്ന മതിൽ വ്യക്തിയുടെ വഴിയിലാണ് വീണത്. വഴിയിലെ തടസ്സം നീക്കണമെന്ന ഇവരുടെ ആവശ്യവും പരിഗണിച്ചിട്ടില്ല. സർക്കാർ സ്ഥാപനമായതിനാൽ നീക്കം ചെയ്യാൻ പരിസരവാസികൾ മടിച്ചു നിൽക്കയാണ്. തകർന്ന ഭാഗംവഴി ആശുപത്രിയിലേക്ക് തെരുവുനായ്കൾ കടക്കുന്നുണ്ട്. ഈ ഭാഗത്തു തന്നെയാണ് ജനറൽ വാർഡ്. തകർന്ന മതിൽ പുനർ നിർമാണം നടത്തുന്നതിന് നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മതിൽ തകർന്നത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വ്യക്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.