ചിട്ടിത്തട്ടിപ്പിൽ എം.ഡിയും ഡ‍യറക്ടർമാരും അറസ്​റ്റിൽ

തൃശൂർ: ചാലക്കുടി ജനകേന്ദ്ര കുറിത്തട്ടിപ്പ് കേസില്‍ കമ്പനി മാനേജിങ് ഡ‍യറക്ടറും ഡ‍യറക്ടർമാരുമുൾപ്പെടെ നാല് പേർ അറസ്റ്റിലായി. മാനേജിങ് ഡയറക്ടർ കെ.കെ. ജോൺ, മാനേജർ കെ.ഐ. സെബാസ്റ്റ്യൻ, ഡയറക്ടർ സി.എൽ. ത്രേസ്യാമ്മ, സി.എൽ. ജോണ്‍സൺ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കുറിക്കമ്പനിയിൽ പണം നിക്ഷേപിച്ചവരുടെ പേരിൽ കമ്പനി ഡയറക്ടർമാർ വ്യാജ ഒപ്പിട്ട് നാലരക്കോടി തട്ടിയെന്നാണ് നിക്ഷേപകരുടെ പരാതി. കാലാവധി കഴിഞ്ഞിട്ടും പണം നൽകാത്തതിനെ തുടർന്ന് നിക്ഷേപകർ പൊലീസിൽ പരാതി നൽകിയിരുന്നു. നടപടിയാവാത്ത സാഹചര്യത്തിലായിരുന്നു ക്രൈംബ്രാഞ്ചിനെ സമീപിച്ചത്. ക്രൈം ബ്രാഞ്ച് ഓഡിറ്ററെ ഉപയോഗിച്ച് പരിശോധിച്ചതിൽ പത്ത് ലക്ഷത്തി​െൻറ ക്രമക്കേട് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.