വിരുപ്പാക്ക മില്ലിൽ തൊഴിലാളികളുടെ പി.എഫ്​ വിഹിതം അടച്ചില്ല; കോടികളുടെ കുടിശ്ശിക

വടക്കാഞ്ചേരി: വിരുപ്പാക്ക സഹകരണ സ്പിന്നിങ് മില്ലിൽ കഴിഞ്ഞ അഞ്ച് വർഷമായി പ്രൊവിഡൻറ് ഫണ്ട് അടച്ചില്ലെന്ന് ഇ.പി.എഫ് എൻഫോഴ്സ്മ​െൻറ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. മൂന്ന് കോടിയുടെ കുടിശ്ശികയുണ്ടെന്നാണ് എൻഫോഴ്സ്മ​െൻറ് ഒാഫിസർ ലിജി വർഗീസി​െൻറ നേതൃത്വത്തിൽ സംഘം കണ്ടെത്തിയത്. വൻ ക്രമക്കേടും കണ്ടെത്തി. ബന്ധപ്പെട്ട രേഖകൾ ഉടൻ ഇ.പി.എഫ് ഒാഫിസിൽ ഹാജരാക്കണമെന്ന് എൻഫോഴ്സ്മ​െൻറ് ആവശ്യപ്പെട്ടു. 10 ദിവസത്തിനകം കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്. 2013 ഒക്ടോബർ മുതൽ തൊഴിലാളികളുടെ വിഹിതവും 2015 മുതൽ മാനേജ്മ​െൻറ് വിഹിതവും അടച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. മില്ലിൽ സ്ത്രീകളടക്കം നൂറുകണക്കിന് തൊഴിലാളികളുണ്ട്. ഇവരിൽ നിന്ന് 2013 മുതൽ പ്രൊഫിഡൻറ് ഫണ്ട് വിഹിതം ഈടാക്കിയിരുന്നു. മിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതു ചൂണ്ടിക്കാട്ടിയാണത്രെ വിഹിതം അടയ്ക്കാതിരുന്നത്. തൊഴിലാളി യൂനിയനുകൾ ഇതിനെതിരെ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് ഇപ്പോൾ പരിശോധന നടന്നത്. കുടിശ്ശിക 10 ദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന് എം.ഡി പി.എസ്. ശ്രീകുമാറിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് വിവരം. യു.ഡി.എഫ് ഭരണ സമിതിയുടെ കാലം മുതലാണ് കുടിശ്ശിക അടവിൽ വീഴ്ച വന്നത്. അത് ഇപ്പോഴും തുടരുന്നു. എൽ.ഡി.എഫാണ് ഇപ്പോൾ ഭരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.